തൊണ്ടിമുതലും നല്ല സിനിമയാണ്… പക്ഷെ ഇതാണ് മികച്ച സിനിമയെന്ന് വിശ്വസിക്കുന്നില്ലെന്ന് ദിലീഷ് പോത്തന്‍

മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്നും സംവിധായകന്‍ പറഞ്ഞു.

‘നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ ചിത്രമാണ് മികച്ചതെന്ന് വിശ്വസിക്കുന്നില്ല. ഈ സിനിമയില്‍ നിരവധിപ്പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രയത്നത്തിന്റെ ഫലം കൂടിയാണ് ഈ പുരസ്‌കാരം.” ദിലീഷ് പോത്തന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment