ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്ര!!! ക്വാണ്ടിക്കോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ കാണാം(വീഡിയോ)

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത ടെലിവിഷന്‍ പരമ്പരയാണ് അമേരിക്കന്‍ ചാനലായ എബിസിയുടെ ക്വാണ്ടികോ. ക്വാണ്ടികോ സീരീസിന്റെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 26 മുതല്‍ പരമ്പര സംപ്രേക്ഷണം ചെയ്യും. സൂപ്പര്‍ഹോട്ട് ലുക്കിലാണ് പ്രിയങ്ക ട്രെയിലര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

റേറ്റിംഗ് ഇല്ലാത്തതിനാല്‍ ക്വാണ്ടികോ നിര്‍ത്താന്‍ പോകുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം സീസണിന്റെ ട്രെയില്‍ പുറത്തുവിട്ടിരിക്കുന്നത്.

അലക്സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റായാണ് ക്വാണ്ടികോയില്‍ പ്രിയങ്ക അഭിനയിക്കുന്നത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഹോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ പ്രിയങ്കയെ തേടിയെത്തി. റോക്കിനൊപ്പം ബേവാച്ച് ചിത്രത്തില്‍ പ്രതിനായിക വേഷത്തില്‍ പ്രിയങ്ക എത്തിയിരുന്നു. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു അത്.

pathram desk 1:
Related Post
Leave a Comment