സിനിമയില്‍ മികച്ച അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ മോശമായി പെരുമാറി!!! വെളിപ്പെടുത്തലുമായി നടി; ആരോപണങ്ങള്‍ തള്ളി ഹിദ സംവിധായകന്‍

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിന്നു. ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണം സിനിമാലോകത്തെതന്നെ ഞെട്ടിച്ചിരിന്നു. താരങ്ങളുടെ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തിരിന്നു.

ഈ സംഭവത്തിന് ശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പല താരങ്ങളും രംഗത്ത് വന്നിരിന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇപ്പോഴും സിനിമയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി നടത്തിയ തുറന്നുപറച്ചിലില്‍ തെലുങ്ക് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. താരത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ശേഖര്‍ കമുള രംഗത്തെത്തിയിട്ടുണ്ട്.

സിനിമയില്‍ അവസരം നല്‍കാമെന്നും മികച്ച കഥാപാത്രത്തെ നല്‍കാമെന്നും പറഞ്ഞ് സംവിധായകന്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. എന്നാല്‍ നടി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ പറഞ്ഞു. അത്തരത്തില്‍ മോശമായ ഒരു കാര്യത്തിനും താന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. തന്നെ തകര്‍ക്കാനായി അവര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സെറ്റിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാം. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെയാണ് താന്‍ പരിഗണിക്കാറുള്ളത്. ഒരാളോട് പോലും മോശമായി പെരുമാറിയിട്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

തനിക്കെതിരെ പരാമര്‍ശം നടത്തിയ ശ്രീ റെഡ്ഡി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിമയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പരമാര്‍ശത്തില്‍ തന്റെ കുടുംബാംഗങ്ങളാണ് കൂടുതല്‍ വേദനിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രതിഭാസങ്ങളൊന്നും ഇല്ലെന്നായിരുന്നു രാകുല്‍ പ്രീത് സിങ് പറഞ്ഞത്. ഇതോടെ നിരവധി താരങ്ങള്‍ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

തെലുങ്ക് സിനിമയിലെ യുവതാരത്തിനെതിരായും ശ്രീ റെഡ്ഡി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് സംവിധായകനെതിരെയും ആരോപണം ഉന്നയിച്ചത്. ഇനിയും ഇത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment