കോഴിക്കോട് ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അച്ഛനും മകളും ബന്ധുവുമാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദലി (39) ബന്ധുവായ ഫാത്തിമ റിന്‍സ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വൈകിട്ട് മൂന്നേമുക്കാലിനാണ് അപകടമുണ്ടായത്. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. അപകടത്തില്‍പ്പെട്ട മുഹമ്മദലിയുടെ മകള്‍ മുഫീദ(15)യെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. മക്കള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ പിതാവ് രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

pathram desk 2:
Leave a Comment