കൃഷ്ണമൃഗവേട്ടക്കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇളവ് ചെയ്യണമെന്ന് രാജ്യസഭ എംപി ജയാ ബച്ചന്‍. ജോധ്പുര്‍ കോടതിയുടെ വിധിയില്‍ നിരാശ രേഖപ്പെടുത്തിയ ജയാബച്ചന്‍ സല്‍മാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
‘ എനിക്ക് ദുഖം തോന്നുന്നു, അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് നല്‍കണം, സല്‍മാന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്’ അവര്‍ പറഞ്ഞു.
നേരത്തെ കൃഷ്ണമൃഗവേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പുര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
Leave a Comment