വിവാദങ്ങള്‍ക്ക് വിട, ആര്യയ്ക്ക് വധുവിനെ കണ്ടെത്തി

ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം.അബര്‍നദി എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ പെണ്ണുകാണാന്‍ താരമെത്തിയെന്നാണ് വാര്‍ത്ത. ഷോയുടെ ഭാഗമായി ജയ്പൂരിലായിരുന്നു സംഘം. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ആര്യ കുംഭകോണത്തുള്ള അബര്‍നദിയുടെ വീട്ടിലെത്തിയത്.വീട്ടിലെത്തിയ ആര്യയെ അബര്‍നദിയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണല്‍ നടന്നത്.

ചടങ്ങുകള്‍ക്ക് ശേഷം വീടിനു സമീപമുള്ള ക്ഷേത്രവും ആര്യയും അബര്‍നദിയും കുടുംബവും സന്ദര്‍ശിച്ചു. ആദ്യമായിട്ടാണ് താന്‍ ഒരാള്‍ക്കായി ക്ഷേത്രത്തില്‍ പോകുന്നതെന്ന് ആര്യ അബര്‍നദിയോട് പറഞ്ഞു. ആര്യ വലിയ റൊമാന്റികാണ്. അദ്ദേഹവുമായി വളരെ അടുത്ത പോലെ തോന്നി. സന്തോഷം നിയന്ത്രിക്കാനാവുന്നില്ല. അബര്‍നദി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment