ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇതോടെ താരം ഇന്ന് തടവറയിലാകും അന്തിയുറങ്ങുക എന്ന് നിശ്ചയമായി. സല്‍മാന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
സല്‍മാന്‍ ഖാന്‍ ഭാഗ്യചിഹ്നങ്ങളായി കരുതുന്നതാണ് കറുത്ത ഷര്‍ട്ട്, വെള്ളിയില്‍ നീലക്കല്ലു പതിച്ച ബ്രേസ്?ലെറ്റ് എന്നിവ. കേസില്‍ വിധി കേള്‍ക്കാന്‍ കറുത്ത ഷര്‍ട്ടും വെള്ളി കൈച്ചെയിനും ധരിച്ചാണ് സല്‍മാന്‍ എത്തിയത്. എന്നാല്‍ ഭാഗ്യചിഹ്നങ്ങള്‍ ഒപ്പമുണ്ടായിട്ടും അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി സല്‍മാന് ശിക്ഷ വിധിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ സലീം ഖാന്‍ സല്‍മാന് നല്‍കിയ സമ്മാനമാണ് വെള്ളിയില്‍ നീലക്കല്ലു പതിച്ച ബ്രേസ് ലെറ്റ്. ദുഷ്ടശക്തികളില്‍ നിന്നും രക്ഷിക്കുന്നതും, ഭാഗ്യം കൊണ്ടുവരുന്നതും ആ കൈച്ചെയിനാണെന്നായിരുന്നു സല്‍മാന്റെ വിശ്വാസം.എന്നാല്‍ ഇത്തവണ ഭാ?ഗ്യചിഹ്നങ്ങള്‍ സല്‍മാന്റെ രക്ഷയ്‌ക്കെത്തിയില്ല.
1998, 2006, 2007 കാലയളവുകളിലായി 18 ദിവസം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ആശാറാം ബാപ്പു, ബന്‍വാരി ദേവി കേസിലെ പ്രതി മല്‍ക്കന്‍സിംഗ് വിഷ്ണോയ്, ലവ് ജിഹാദ് കൊലയിലെ പ്രതി ശംഭുലാല്‍ റീഗര്‍ തുടങ്ങിയവരാണ് ഈ ജയിലില്‍ സല്‍മാനെ കൂടാതെ ഉള്ള പ്രമുഖ തടവുകാര്‍.
Leave a Comment