അരുണ്‍ ജയ്റ്റിലിയ്ക്ക് ഗുരുതര വൃക്കരോഗം!!! വൃക്ക മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്.

അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.

പാര്‍ലമെന്റിലെ നടപ്പ് സമ്മേളനം കഴിഞ്ഞതിനുശേഷം ആശുപത്രിയില്‍ പ്രവേശിക്കാനായിരുന്നു മന്ത്രിയുടെ തീരുമാനം. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മന്ത്രി പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട് മന്ത്രി വിദേശത്തേക്ക് പോയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ അമിത വണ്ണത്തിന് മൂന്നുവര്‍ഷം മുന്‍പ് ജയ്റ്റ്ലി സര്‍ജറി നടത്തിയിരുന്നു.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment