‘എന്നാലും എന്റെ ജയറാമേട്ടാ ഇങ്ങനെ പണികൊടുക്കണമവയിരുന്നോ’….. കൊന്നപ്പൂവില്‍ മഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണി

ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി എത്തി. അവാര്‍ഡ് വേദിയില്‍ അണിയറയില്‍ നിന്ന് എത്തിയ സര്‍പ്രൈസ് ഒരു പണിയായിരിക്കുമെന്ന് മഞ്ജുവും കരുതിയിട്ടുണ്ടാകില്ല. താലം അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ഓന്തിനെ എടുത്ത് നടന്‍ ജയറാം മഞ്ജുവിന്റെ തോളത്ത് വച്ചു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് ധൈര്യം സംഭരിച്ച് മഞ്ജു മുന്നോട്ട് വരികയായിരുന്നു.ഒറ്റനോട്ടത്തില്‍ ഓന്തിനെ പോലെ ഇരിക്കുമെങ്കിലും ഓന്തിന്റെ ഗണത്തില്‍പ്പെടുന്ന ഇഗ്വാന എന്ന ജീവിയാണിത്.രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ പഞ്ചവര്‍ണ്ണ തത്തയില്‍ ഈ ജീവിയ്ക്കും ഒരു ‘റോളുണ്ട്’.

മോഹന്‍ലാല്‍ ഫാനായി മഞ്ജുവാര്യര്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ഡയലോഗിന്റെ ഡബ്‌സ്മാഷും മഞ്ജുവാര്യര്‍ വേദിയില്‍ വച്ച് കാണിച്ചു. കാണികളുടേയും അവതാരകരുടേയും ആവശ്യപ്രകാരം റെയ്ബാന്‍ ഗ്ലാസ് വച്ച് തോള്‍ ചരിച്ച് മോഹന്‍ലാലിനേയും അനുകരിച്ച് കാണിച്ച ശേഷമാണ് മഞ്ജു വേദി വിട്ടത്.

pathram desk 2:
Related Post
Leave a Comment