വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ചതിന് 24കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു!!!

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചതിന് മാതാപിതാക്കള്‍ ഇരുപത്തുനാലുകാരിയായ മകളെ ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ തങ്ങളുടെ മകളെ കാമുകന്‍ ചുട്ടുകൊന്നുവെന്നാരോപിച്ച് യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ സംഘം അവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മകളെ ഇരുവരും ചേര്‍ന്ന് അടിച്ചുവെന്നും ബോധം നഷ്ടപ്പെട്ടപ്പോള്‍ ജീവനോടെ തീകൊളുത്തുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പൊലീസിനോട് സമ്മതിച്ചു.

മാതാപിതാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നതും പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യില്‍ പൊള്ളലേറ്റ പാട് കണ്ടതും കേസിന് വഴിത്തിരിവായെന്ന് അന്വേഷണസംഘം പറഞ്ഞു. യുവതിയുടെ അച്ഛന്‍ ഉപയോഗിച്ചിരുന്ന തരം സിഗരറ്റ് സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

pathram desk 1:
Related Post
Leave a Comment