കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ആള്‍ദൈവം പിടിയില്‍!!! വിവാഹനിശ്ചയം കഴിഞ്ഞ 20കാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി പരാതി

കോട്ട: കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ഇരുപത് വയസ്സുകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ശക്തി, ജഗതാംബ എന്നീ ദേവിമാരുടെ മനുഷ്യാവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച കുല്‍ദീപ് സിങ് ഝാലയാണ് രാജസ്ഥാനിലെ കോട്ടയില്‍ അറസ്റ്റിലായത്.

ജഗതാംബ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന കുല്‍ദീപ് സിങ് ഝാല, കുട്ടികളെ ‘ദീക്ഷ’ എന്ന മതാചാരത്തിന്റെ പേരില്‍ ഭയപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കം ഐ.പി.സി 306, 354 എന്നീ വകുപ്പുകള്‍ പ്രകാരം ഈ മാസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് എന്ന് ഝാലവാര്‍ ഡി.എസ്.പി ചഗന്‍ സിങ് വ്യക്തമാക്കി.

വിവാഹനിശ്ചയം കഴിഞ്ഞ 20 വയസ്സുകാരനെ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുല്‍ദീപ് സിങ് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിരിന്നു. തുടര്‍ന്ന് ഫെബ്രുവരി 19ന് 20കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇതുകൂടാതെ, കുല്‍ദീപ് സിങ് ലൈംഗീകമായി പീഡിപ്പിച്ചതായി ഏഴു കൗമാരക്കാര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഇവര്‍്ക്ക് കുല്‍ദീപ് സിങ് അയച്ച ലൈംഗിക ചുവയുള്ള ഫോണ്‍ സന്ദേശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment