കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ
മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം ‘അവസരം തരൂ’ യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍,
ചില സിനിമ പ്രവര്‍ത്തകരെ ചെന്ന് അവസരം ചോദിക്കുന്ന നായകന്റെ കഥയും, കാഴ്ചപ്പാടുകളും ആണ് പറയുന്നത്. കൂട്ടുകാരന്റെ നിര്‍ദേശ പ്രകാരം സിനിമാക്കാരെ കാണാന്‍ എത്തുന്ന നായകന്‍, മലയാളം റാപ്പിനെ പറ്റിയും, തന്റെ ജീവിത സാഹചര്യവും, സ്വപ്നങ്ങളും മലയാളം റാപ്പ് ശൈലിയില്‍ തന്നെ പങ്കു വെക്കുന്നു.
സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകുന്ന, അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന,
എന്നാലും തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരുക്കിയ ഗാനം, വിജയിച്ചവര്‍ക്കും,
പലതവണ പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ ഊര്‍ജം നല്‍കുന്നു. കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ ഒരുക്കിയ വീഡിയോ ഗാനത്തിനു ഇപ്പൊ വലിയ സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്.
ഫെജോയോടൊപ്പം സുഹാസ്, ആനന്ദ് ശങ്കര്‍, അനുരാജ്, മനു എന്നിവര്‍ അഭിനയിക്കുന്ന
വീഡിയോയുടെ ക്യാമറ അനന്ത് പി മോഹന്‍ കൈകാര്യം ചെയ്തിരക്കുന്നു.
വ്യത്യസ്തമായ ഈ മലയാളം റാപ്പ് ഗാനം കാണാം… ‘അവസരം തരൂ’…
Leave a Comment