ഞാന്‍ വിര്‍ജിനാണ്… വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാര്‍.. എന്നെ വിവാഹം കഴിക്കണം!!! ആരാധകന്റെ വിവാഹാഭ്യര്‍ഥന കണ്ട് ഞെട്ടി തപ്‌സി

സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ആരാധന അന്ധമായാല്‍ അതിന്റെ ഭവിഷ്യത്തുകളും വിചാരിക്കുന്നതിനും അപ്പുറമായിരിക്കും. അത്തരത്തില്‍ ഒരു ആരാധകനെകൊണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നടി തപ്‌സി. തന്റെ കട്ട ആരാധകന്‍ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

തപ്സിയെ താന്‍ ഒരുപാട് സ്നേഹിക്കുന്നെന്നും തന്നെ വിവാഹം കഴിച്ചു ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകാമോയെന്നുമാണ് ആരാധകന്റെ ചോദ്യം. പ്രൊപ്പോസലില്‍ ആരാധകന്‍ തന്റെ ഗുണഗണങ്ങളും തപ്സിയെ സ്വന്തമാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തുന്നുണ്ട്.

താന്‍ ഒരു വെര്‍ജിന്‍ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കില്‍ നുണ പരിശോധനയ്ക്കോ നാര്‍ക്കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകന്‍ പറയുന്നത്.

ഇനി ജീവിതത്തില്‍ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസല്‍ എവര്‍ എന്ന കാപ്ഷ്യനോടെയാണ് തപ്സി ഈ പ്രൊപ്പോസല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് വെറും ഫോട്ടോഷോപ്പ് ആണെന്ന് പറഞ്ഞു രംഗത്തെത്തിയവരുമുണ്ട്

pathram desk 1:
Related Post
Leave a Comment