തിരുവനന്തപുരം: ഓഗസ്റ്റ് സിനിമാ കമ്പനിയില്‍ നിന്നും പിന്‍വാങ്ങിയ ശേഷം പൃഥ്വിരാജ് സ്വന്തമായി ആരംഭിച്ച് നിര്‍മ്മാണ കമ്പനിയുടെ ആദ്യചിത്രം അനൗണ്‍സ് ചെയ്തു. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.’നൈണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജുനൂസ് മുഹമ്മദ് ആണ്, പൃഥ്വിരാജ് തന്നെയാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
പൃഥ്വിരാജ് സ്വന്തമായി നിര്‍മ്മാണ രംഗത്തേക്ക് വരുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കേട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഭാര്യ സുപ്രിയുമായി ചേര്‍ന്നാണ് പുതിയ നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നാഷണല്‍ നിര്‍മ്മാണ കമ്പനി സോണി പിക്ച്ചേഴ്സ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി സഹകരിക്കുമെന്ന് താരം അറിയിച്ചിരുന്നു. സോണി പിക്ച്ചേഴ്സിന്റെ ആദ്യ മലയാള ചിത്രത്തിന് വേണ്ടി കാത്തിരിക്കാനും താരം പറഞ്ഞിരുന്നു.
മലയാള സിനിമയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. സോണി പിക്ച്ചേഴ്സിന്റെ ആദ്യമലയാള സിനിമയാണ് ‘നൈണ്‍’. ഇതിനു മുമ്പ് ബോളിവുഡില്‍ ‘പാഡ്മാന്’ ആയിരുന്നു സോണി നിര്‍മ്മിച്ച ചിത്രം.
Leave a Comment