കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടും. ഏത് തരത്തില്‍ ബന്ധം വേണമെന്ന് കേരളത്തില്‍ തീരുമാനമെടുക്കാം. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കന്‍ സിപിഎം സിപിഐ ധരണയായി. സിപിഎം-സിപിഐ കേന്ദ്ര നേതാക്കളുടെ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. മാണി വിയത്തില്‍ കേരള പാര്‍ട്ടി കേരള ഘടകം തീരുമാമെടുക്കുമെന്ന് സിപിഐ പോളിറ്റ്ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചു.
Leave a Comment