ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്:

ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍. ചിത്രത്തെക്കുറിച്ച് മോഹന്‍ലാലും ശ്രീകുമാറും പറഞ്ഞുകേട്ടപ്പോള്‍ മുതലുള്ള താല്‍പര്യമാണ് ഒടിയന്‍ എങ്ങനെയായിരിക്കും ഒടിയന്റെ ചെറുപ്പകാലം എന്തായിരിക്കുമെന്ന്. നമ്മള്‍ കേട്ടകഥയില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ഒടിയന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയനെ നേരില്‍ കണ്ടു. ഒടിയനില്‍ മോഹന്‍ലാലിനെയല്ല മാണിക്യനെയാണ് കണ്ടത്. കാരണം മാണിക്യന്റെ ചെറുപ്പം കൂടുതല്‍ യുവത്വമുള്ളതാണ്. എനിക്ക് തോന്നുന്നത് പ്രണവിന്റെയൊരു ചേട്ടനാണെന്ന് തോന്നും മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍. എന്നെ കൂടുതല്‍ കാണാന്‍ തോന്നിപ്പിക്കുന്ന സിനിമയാണ് ഒടിയന്‍. പ്രേക്ഷകരെപ്പോലെ ഞാനും ഈ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.

pathram:
Related Post
Leave a Comment