കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി.
വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കുന്ന രീതിയിലാണ് പല ജഡ്ജിമാരുടേയും പ്രവര്‍ത്തനങ്ങളെന്ന് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഭിഭാഷകനായ ബി.എച്ച് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. ഈ പരാതിയിലാണ് ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുന്നത്.
കേസില്‍ അഡ്വ. ജനറല്‍ കോടതിയെ സഹായിക്കണമെന്നും കോടതി അറിയിച്ചു. ജേക്കബ് തോമസിന് നോട്ടീസ് അയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഏപ്രില്‍ രണ്ടിനു ജേക്കബ് തോമസ് നേരിട്ട് ഹാജാരാകണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Leave a Comment