ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു, ശ്രീദേവിയായെത്തുന്നത് സൂപ്പര്‍താരം

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കളുടെ കാലമാണ്.വീണ്ടും ഒരു ബയോപിക്കിന് കളമൊരുങ്ങിയിരിക്കുകയാണ്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.

ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുവയെയായിരുന്നു അവരുടെ ആകസ്മിക അന്ത്യം. അതോടെ ആ പ്രോജക്ട് ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു സിനിമ ഹന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു. ശ്രീദേവിയുടെ കഥ പറയുന്ന ചിത്രത്തില്‍ ആരാകും തങ്ങളുടെ പ്രിയതാരമായെത്തുകയെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍.

pathram desk 2:
Related Post
Leave a Comment