വിസയില്ലാതെ പോരാം ! മലയാളികളുടെ പറുദീസയായി ഈ ഗള്‍ഫ് രാജ്യം

കൊച്ചി :പലരാജ്യങ്ങളും വീസാ നിയമങ്ങളില്‍ വലിയ ബലം പിടുത്ത നടത്തുമ്പോള്‍ 80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ എത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഖത്തര്‍.ഈ വാര്‍ത്ത വന്നതിന് പിന്നാലെ മലയാളികളുടെ വന്‍ പ്രവാഹമാണ് ഖത്തറിലേക്ക്. കടുത്ത നിബന്ധനകള്‍ ഇല്ലാത്തതും, യാത്രാചെലവ് കുത്തനെ കുറയുന്നതും കൂടുതല്‍ പേര്‍ ഇവിടേക്ക് എത്താന്‍ കാരണമാകുന്നു.

ഖത്തറിന്റെ വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാനുള്ള അനുമതി ഖത്തര്‍ നല്‍കുന്നത്. അതേസമയം പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. രാജ്യത്തെത്തുന്നവര്‍ക്ക് മള്‍ട്ടി എന്‍ഡ്രി ഇളവാണ് ഖത്തര്‍ അനുവദിക്കുന്നത്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവ സമര്‍പ്പിച്ചാല്‍ പരിശോധനയ്ക്ക് ശേഷം പ്രവേശനം അനുവദിക്കും.

pathram desk 2:
Leave a Comment