ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസ്, പ്രതികള്‍ക്ക് ജാമ്യമില്ല

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് 16 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഇന്നലെ വാദം കേട്ടെങ്കിലും ഇന്ന് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.

കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (34), കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ധീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജു മോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (48), മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍ പുരക്കല്‍ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു, കള്ളമല വിരുത്തിയില്‍ മുനീര്‍ (28) എന്നീ 16 പേരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മല്ലന്‍-മല്ലി ദമ്പതികളുടെ മകനായ മധുവിനെ ഒരു സംഘം നാട്ടുകാര്‍ അടിച്ചുകൊന്നത്.

pathram desk 2:
Leave a Comment