പത്താംക്ലാസ് പരീക്ഷ പാസാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു!!!

പത്താംക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

മാര്‍ച്ച് എട്ടാം തീയതി വിദ്യാര്‍ത്ഥിനിയെയും അച്ഛനെയും പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഓഫീസില്‍ സംസാരിച്ചശേഷം കുട്ടിയെ അവിടെ നിര്‍ത്തി തന്നോട് വീട്ടിലേക്ക് പോകുവാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടിയുടെ പരീക്ഷകള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് എഴുതിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും പിതാവ് പറഞ്ഞു.

പരീക്ഷ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൊണ്ട് എഴുതിക്കുന്ന സമയത്ത് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ രണ്ട് സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈകീട്ട് പിതാവ് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം പരീക്ഷ പാസ്സാക്കുന്നതിനായി കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പാളിന് 10000 രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നതായും ആരോപണമുണ്ട്.

pathram desk 1:
Related Post
Leave a Comment