പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള യുവതിയുടെ ഫോട്ടോ വൈറല്‍ ആകുന്നു

പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന സ്ത്രീകള്‍ക്ക് പ്രചോദനവുമായി യുവതിയുടെ ഫോട്ടോസ്. പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിലിവും ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലാണ്.
നവംബറിലാണ് എമിലി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. തന്റെ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന അമ്മമാര്‍ക്കുള്ള പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരവധി പേരാണ് എമിലിക്ക് അഭിനന്ദമര്‍പ്പിച്ച് രംഗത്തെത്തിയത്. തന്റെ പ്രസവകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും എമിലി വിവരിക്കുന്നു.
പ്രസവ ശേഷം നാല് മാസം പിന്നിടുമ്പോള്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും എമിലി പറയുന്നു. ചിത്രങ്ങള്‍ കാണാം.

pathram:
Related Post
Leave a Comment