സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ കെ.സി.ബി.സി ഇടപെടുന്നു

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിഇടപാടില്‍ മധ്യസ്ഥ ചര്‍ച്ചയുമായി കെ.സി.ബി.സി. ആര്‍ച്ച് ബിഷപ് സൂസെപാക്യവും സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസോലിയോസ് ക്ലിമിസ് ബാവയുമാണ് മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

വിവാദ ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച ഉത്തരവ് പുറത്തിറങ്ങിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല.ഹൈക്കോടതി ഉത്തരവിന് പിന്നാലെ കര്‍ദിനാളിനെ വിമര്‍ശിച്ച് വൈദിക സമിതി രംഗത്തെത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment