ബെംഗലൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കര്‍ണാടകയിലെ ഹിന്ദു യുവ സേന സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നവീന്‍ കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന നവീന്‍ കുമാര്‍. മദ്ദൂര്‍ സ്വദേശിയാണ് നവീന്‍ കുമാര്‍.
കഴിഞ്ഞ മാസം ബെംഗലൂരു മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് തോക്കും വെടിയുണ്ടകളുമായി നവീന്‍ കുമാര്‍ പോലീസ് പിടിയിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകള്‍ പോലിസിന് ലഭിച്ചു. കൊലപാതകത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ഗൗരി ലങ്കേഷിനെ വെടി വെച്ചയാളെ നവീനാണ് ബൈക്കില്‍ എത്തിച്ചത്. നവീനെ നുണപരിശോധനക്ക് വിധേയനാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Leave a Comment