മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി പാര്‍വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിനാണ് പാര്‍വതിയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്. ഇറാഖിലേക്ക് പോകുന്ന സമീറ എന്ന നഴ്സിനെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. പിന്നീട് ഈ നഴ്‌സ് അവിടുത്തെ ആഭ്യന്തര കലാപത്തില്‍ പെട്ടുപോകുന്നതും കഷ്ടപ്പെട്ട് തിരികെ എത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. കേരളത്തിലെ നേഴ്സുമാര്‍ക്ക് സംഭവിച്ച അനുഭവങ്ങളാണ് സിനിമയാക്കിയിരുന്നത്.
ചിത്രത്തെക്കുറിച്ചും സമീറ എന്ന കഥാപാത്രത്തെക്കുറിച്ചും പാര്‍വതി പ്രതികരിച്ചതിങ്ങനെ
നേഴ്സുമാര്‍ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ അവര്‍ സംഘടിച്ചു. ഇതിനു മുന്‍പ് ഡബ്ലുസിസി എന്ന സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. നമ്മളായിട്ട് പറഞ്ഞ് കൊട്ടിഘോഷിയ്ക്കേണ്ട ആവശ്യമില്ല. അതുപോലെ തന്നെയാണ് നേഴ്സുമാരുടെ പ്രശ്നങ്ങളും.
നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണ്. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഭീകരമാണെന്ന് ഞാന്‍ മനസിലക്കിയത് വൈകിയാണ്. സമീറ എന്ന കഥാപാത്രമായി അനായാസമായി കേറാന്‍ പറ്റിയതില്‍ സംവിധായകന്റെ വലിയ ഗവേഷണമുണ്ട്.
ഒരു ഉഗ്രന്‍ ടീം കിട്ടിയതുകൊണ്ടാണ് നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്നും എളിമയെന്താണെന്നും ഒരു ആര്‍ട്ടിസ്റ്റും ആര്‍ട്ടിസ്റ്റിന്റെ വര്‍ക്കും തമ്മിലുള്ള വ്യത്യാസവും എങ്ങനെയായിരിക്കണമെന്നും ഒരു വാക്കു പറയാതെ മനസിലാക്കി തന്ന വ്യക്തിയാണ് ഇന്ദ്രന്‍സെന്നും പാര്‍വതി പറഞ്ഞു.
Leave a Comment