പരാതിക്കാരന്‍ ജസ്റ്റിസിനെ ഓഫീസില്‍ കയറി കുത്തി

ബെംഗലൂരു: കര്‍ണാടക ലോകായുക്തയെ പരാതിക്കാരന്‍ ഓഫീസില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ലോകായുക്തയും അഴിമതി വിരുദ്ധ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിയെയാണ് ബെംഗലൂരുവിലെ ഓഫീസില്‍ വെച്ച് കുത്തിയത്. ജസ്റ്റിസിനെ കുത്തി പരിക്കേല്‍പ്പിച്ച തേജസ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.

പരാതി നല്‍കാനുള്ളവരുടെ ക്യൂവില്‍ നിന്ന തേജസ് ഒരു പ്രകോപനവുമില്ലാതെയാണ് ലോകായുക്തയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജസ്റ്റിസ് ഷെട്ടിയുടെ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിക്കേറ്റ ജസ്റ്റിസ് ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

pathram desk 2:
Leave a Comment