മോഹന്‍ലാലിന്റെ ‘നീരാളി’ കഥ ഇതാണ്

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് നീരാളി.സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.നീരാളി ഒരു ട്രാവല്‍ സ്റ്റോറിയാണ്. പ്രശ്നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഹ്യൂമറും സസ്പെന്‍സുമുണ്ട്. ആദ്യത്തെ ഇരുപതുമിനിട്ട് നല്ല ഹ്യൂമറാണ്. മോഹന്‍ലാലും സുരാജും ഒന്നിച്ചു പോകുന്ന യാത്രയിലാണ് ഈ ഹ്യൂമര്‍. പിന്നെ പതുക്കെ സിനിമ ആക്ഷന്‍ ത്രില്ലറിലേക്ക് മാറുന്നു, മേയ് 4ന് ചിത്രം തീയേറ്ററുകളിലെത്തിക്കണമെന്നാണ് ആഗ്രഹം. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഒരുപാടുണ്ട്. അതു തീര്‍ന്നിട്ടേ ഫൈനല്‍ ഡേറ്റ് തീരുമാനിയ്ക്കു എന്ന് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാലിനെ കൂടാതെ സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

pathram desk 2:
Related Post
Leave a Comment