ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ലെനിനെ ‘തീവ്രവാദിയായ വിദേശി’ എന്നായിരുന്നു സുബ്രമണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാനത്ത് മതിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സംഭവത്തില്‍ ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ പ്രതികരണം പുറത്തുവന്നതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നായിരുന്നു തഥാഗത് റോയിയുടെ ട്വീറ്റ്. മുന്‍പ്, ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ് ഗാന്ധി അടക്കമുള്ളവരുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു തഥാഗത് റോയിയുടെ ട്വീറ്റ്. ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Leave a Comment