ബിജെപി തരംഗത്തില്‍ മയങ്ങിവീണു, കന്നട സൂപ്പര്‍ സ്റ്റാര്‍ ബിജെപിയിലേക്ക്

ബംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ പാര്‍ട്ടിവിടുമെന്ന പ്രഖ്യാപനവുമായി കന്നട സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നടന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഉപേന്ദ്രയുമായി അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു

നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലാകൃഷ്ടനായാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാസങ്ങള്‍ക്ക് മുന്‍പാണ് പ്രജാകീയ എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആം ആദ്മി മാതൃകയില്‍ രൂപീകരിച്ച പാര്‍ട്ടി അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞായിരുന്നു രംഗത്ത് എത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തുണ്ടാവുമെന്നും കഴിവുള്ളവരായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment