ഈ കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി…

തിരുവനന്തപുരം: മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഉടന്‍ പണം പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. പറവൂര്‍ കാരിയായ ഷാഹിന എന്ന പെണ്‍കുട്ടി മത്സരാര്‍ത്ഥിയായി എത്തിയ 84 ാം എപ്പിസോഡിലെ അവതാരകരുടെ നടപടിക്കെതിരെയാണ് വിമര്‍ശനം

എളുപ്പം പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടിയെന്നാണ് വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..?

ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി.

ങ80ല്‍ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ പറവൂര്‍ ശൈലിയില്‍ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു.

എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി.

ലൈഫ് ലൈന്‍ എടുക്കാതെ അമ്പതിനായിരം കിട്ടിയാല്‍ , അടുത്ത രണ്ടു ചോദ്യങ്ങള്‍ക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ് ടീം നടത്തിയത്.

ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിങ്ങിന് പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ പോലും ലൈഫ് എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും.

മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്‌കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക.

പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ് സപ്പോട്ട് ചെയ്യുക ..

pathram desk 2:
Related Post
Leave a Comment