കൊച്ചിയിലെ ഓട്ടോ അടിമുടി മാറി…!

ച്ചി: കൊച്ചി മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കിനി പുതിയ യൂണിഫോം. കറുത്ത നിറത്തിലുളള പാന്റ്‌സും നീല, ചാര നിറങ്ങള്‍ ചേര്‍ന്ന ടീഷര്‍ട്ടുമാണ് വേഷം. യൂണിഫോമിന് പുറമേ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഡ്രൈവര്‍മാര്‍ ധരിക്കണം. ഇവയൊക്കെ ആദ്യഘട്ടത്തില്‍ കെഎംആര്‍എല്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. യൂണിയന്‍ ഭാരവാഹികളുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കിലയും ചേര്‍ന്ന് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവര്‍മാരെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു. റോഡ് സുരക്ഷ, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

pathram desk 2:
Leave a Comment