ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലബ് കുമാര്‍ ദേബ് എത്തുന്നു

അഗര്‍ത്തല: അടുത്ത ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സ്ഥാനമേല്‍ക്കുമെന്ന് സൂചന. നാല്‍പ്പത്തെട്ടുകാരനായ ബിപ്ലവ് കുമാര്‍ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തിലേക്കു ഇദ്ദേഹത്തിന് എതിരില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന ബിജെപിയെ വലിയ വിജയത്തിലേക്കു നയിച്ചതില്‍ ഇദ്ദേഹത്തിനും വലിയ പങ്കുണ്ട്.

ബിജെപിയില്‍ സജീവമാകും മുന്‍പ് സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം പ്രഫഷനല്‍ ജിം ഇന്‍സ്ട്രക്ടര്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ടയാണ് ത്രിപുരയില്‍ ഇത്തവണ ബിജെപി തകര്‍ത്തത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതിനാല്‍ എത്രയും പെട്ടെന്നു സര്‍ക്കാരുണ്ടാക്കാനാണു ബിജെപി തീരുമാനം.

pathram desk 2:
Leave a Comment