അടുത്ത ലക്ഷ്യം കേരളം!!! ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ത്രിപുരയ്ക്ക് പിന്നാലെ കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലീഡ് നേടിയതിനു പിന്നാലെയാണ് തങ്ങളുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 41 ലും ബി.ജെ.പിയ്ക്കാണ് ലീഡ്.

സി.പി.ഐ.എമ്മിന് ത്രിപുരയില്‍ തിരിച്ചടിയായത് ഭരണപരാജയമാണെന്നും മീനാക്ഷി ലേഖി പറഞ്ഞു. ത്രിപുരയിലെ വിജയം കേരള രാഷ്ട്രീയത്തിലും പ്രതിഫലിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡയും പ്രതികരിച്ചിരുന്നു. ത്രിപുരയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്നിടത്തു നിന്നാണ് എന്‍.ഡി.എ 41 സീറ്റുകളില്‍ ലീഡ് നേടി ഭരണം ഉറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന സിപി.ഐ.എമ്മിനു 18 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ 49 സീറ്റുകളായിരുന്നു സി.പി.ഐ.എമ്മിനു ത്രിപുരയില്‍ ഉണ്ടായിരുന്നത്. അത്സമയം കഴിഞ്ഞ തവണ 10 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിനു ഇത്തവണ സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല.

pathram desk 1:
Related Post
Leave a Comment