അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റ്റൈലില്‍ ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ അറസ്റ്റില്‍. ഇറ്റലിയിലാണ് സിനിമാസ്റ്റൈല്‍ മോഷണം നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന് പൊലീസ് പറഞ്ഞു.
ഈ സിനിമയില്‍ കള്ളന്‍മാര്‍ മുന്‍ പ്രസിഡന്റിന്റെ മുഖംമൂടി ധരിച്ചാണ് കൊള്ള നടത്തുന്നത്. എന്നാല്‍ തങ്ങളെ സ്വാധീനിച്ചത് ഈ സിനിമയല്ലെന്നാണ് പിടിയിലായ കള്ളന്‍മാര്‍ പറയുന്നത്. 1997ല്‍ പുറത്തിറങ്ങിയ ദി ജക്കാള്‍ എന്ന സിനിമയിലെ രംഗങ്ങളെ മാതൃകയാക്കിയാണത്രെ ഇവര്‍ മോഷണത്തിനിറങ്ങിയത്.
Leave a Comment