പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു.

ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. അന്നു സുധാകരന്റെ പ്രധാനലക്ഷ്യം പിണറായി വിജയനായിരുന്നു. അത് കിട്ടില്ലെന്ന് മനസിലാക്കിയപ്പോഴാണ് തനിക്ക് നേരെ തിരിഞ്ഞത്. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന രാഷ്ട്രീയ ക്രിമിനലാണ് സുധാകരനെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

സിപിഐഎം- ആര്‍എസ്എസ് അക്രമത്തിനു തുടക്കം കുറിച്ച നേതാവാണു പിണറായി വിജയനെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞത്. തെരുവില്‍ കള്ളുകുടിച്ചതു പോലെയാണു നാല്‍പ്പാടി വാസു വധത്തെക്കുറിച്ച് സംസാരിക്കുന്നത്. താന്‍ പൊലീസുകാരന്റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഇ.പി ജയരാജന്റെ തുറന്നുപറച്ചില്‍.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment