മലപ്പുറം: സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിയുമായി ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയില്‍. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്മയില്‍ സുധാകര്‍ റെഡ്ഡിക്ക് പരാതി നല്‍കി. ബോധപൂര്‍വം അവഹേളിക്കുന്നുവെന്നും കേന്ദ്രനേതൃത്വത്തോട് ഇസ്മയില്‍ പരാതിയുന്നയിച്ചു.
കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത് ശരിയല്ല. അതേസമയം പരാതി പരിശോധിക്കാമന്ന് സുധാകര്‍ റെഡ്ഡി ഉറപ്പ് നല്‍കിയെന്ന് ഇസ്മയില്‍ പക്ഷം അറിയിച്ചു. വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നേതൃത്വം ഗൗരവപൂര്‍വ്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Comment