മാര്‍ച്ച് രണ്ടിന് സിനിമ തിയ്യറ്ററുകള്‍ ഇല്ല

കൊച്ചി:ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് കേരളത്തില്‍ തിയേറ്ററുടമകള്‍ സൂചന പണിമുടക്ക് നടത്തുന്നു. കേരളത്തോടൊപ്പം തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളും മാര്‍ച്ച് രണ്ടിന് തിയ്യറ്ററുകള്‍ അടച്ചിടും. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

സൂചനാ പണിമുടക്ക് കണക്കിലെടുത്ത് പുതിയ ചിത്രങ്ങളുടെ റിലീസ് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് രഞ്ജിത് പറഞ്ഞു. ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇരയുടെ റിലീസ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട്.

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും കൂട്ടായ്മായായ ഫിലിം ചേംബറിന്റെ പിന്തുണയോടെയാണ് പണിമുടക്ക്. യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്നാണ് പ്രധാന ആരോപണം. തെലങ്കാനയിലും ആന്ധ്രയിലും നടക്കുന്ന അനിശ്ചിത കാലത്തെ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാണ് കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനത്ത് സൂചന പണിമുടക്ക് നടത്തുന്നത്. സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ ഇളവു നല്‍കുക തുടങ്ങിയവയാണ് ആവശ്യം.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment