ശുഹൈബിനെ വധിച്ച ആയുധം എവിടെ?

കൊച്ചി: ശുഹൈബ് വധക്കേസില്‍ സര്‍ക്കാറിനെ വാക്കാല്‍ വിമര്‍ശിച്ച് ഹൈക്കോടതി. ശുഹൈബിനെ വെ
ട്ടാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താത്തതെന്തു കൊണ്ടെന്ന് കോടതി ചോദിച്ചു. ഒരു മനുഷ്യനെ ചെയ്തു വച്ചിരിക്കുന്നത് കാണൂ എന്നും ചൂണ്ടിക്കാട്ടി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പൊലിസില്‍ ചാരന്‍മാരുണ്ടെന്ന് എസ്. പി പറയുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന എസ്.പി.യുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് കോടതി പറഞ്ഞു.സര്‍ക്കാറിന്റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി കേസ് മാറ്റി. ചൊവ്വാഴ്ചയാണ് കേസ് ഇനി പരിഗണിക്കുക.

pathram desk 2:
Related Post
Leave a Comment