തൃശ്ശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.എം മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി വിമര്‍ശിച്ചു. കെ.എം.മാണിയെ ഇടതു മുന്നണിയിലെടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കാര്യമാണ് സിപിഐ പറയുന്നത്. ഇടതു വിരുദ്ധ മുന്നണി തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കൂ എന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടുമുന്നണി തോറ്റാലും സാരമില്ല, മാണിയുടെ കൂട്ട് വേണ്ട എന്നായിരുന്നു കാനം രാജേന്ദ്രന്‍ ഇന്ന് പറഞ്ഞത്.
കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍
Related Post
Leave a Comment