ചെന്നൈ: സിനിമക്ക് പുറത്ത് നല്ല സൗഹ്യദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് കമല്‍ ഹാസനും രജനികാന്തും.ഇപ്പോളിതാ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കമല്‍ഹാസന്‍ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു.
കമല്‍ ഹാസനും താനും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രജനികാന്ത് പറഞ്ഞു. ബുധനാഴ്ചയാണ് മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമല്‍ ഹാസല്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്.കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും രജനികാന്ത് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം അറിയിച്ചിരുന്നു.
Leave a Comment