28 വ്യാജകമ്പനികള്‍ കോടിയേരിയുടെ മക്കളുടെ പേരില്‍ തിരുവനന്തപുരത്ത് ഉണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ്

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ബിനീഷും ബിനോയിയും ചേര്‍ന്ന് വ്യാജ കമ്പനികള്‍ രൂപീകരിച്ച് കച്ചവട തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ആരോപണങ്ങള്‍ ഉന്നിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളില്‍ 28 ഓളം കമ്പനികള്‍ ഇരുവരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ആറ് കമ്പനികള്‍ ബിനീഷിന്റെയും ബിനോയുടെയും പേരിലുള്ളതാണ്. ബാക്കി 22 എണ്ണത്തില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. പേരിന് സ്‌ക്വയര്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ ഒരു ബോര്‍ഡ് മാത്രമാണ് ഇതിനുള്ളത്.

ബിനോയിയുടേയും ബിനീഷിന്റെയും പേരിലുളള രണ്ട് കമ്പനികള്‍ ബംഗളുരുവിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ വിദേശപണമിടപാടുമായി ബന്ധപ്പെട്ടവയാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു.ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2008 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു.

pathram desk 2:
Related Post
Leave a Comment