പാലക്കാട്: ഭ്രാന്തന്‍മാരുടെ സമൂഹമാണ് കേരളമെന്നും ആള്‍ക്കൂട്ടത്തിന്റെ മനസ് ഫാസിസ്റ്റ് രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തുണയാകുകയാണെന്നും നടന്‍ ജോയ് മാത്യു. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരിന്നു ജോയ് മാത്യു.
ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ചൂരലിനടിക്കുകയും ഒരു സ്ത്രീയോ പുരുഷനോ ഒറ്റയ്ക്ക് സഞ്ചരിച്ചാല്‍ ഹാലിളകുന്ന സമൂഹമായും നമ്മള്‍ മാറുന്നു. ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്നു എന്നതിനേക്കാള്‍ വലുത് അത് സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കാനുള്ള ശ്രമം.
ചില്ലറ ആനന്ദമൊന്നുമല്ല ഇത്തരക്കാര്‍ ഇതിലൂടെ അനുഭവിക്കുന്നത്. മധുവിനെ തല്ലിക്കൊന്നവനെതിരെ കേസെടുക്കണം. മലയാളിയിലെ ഫാസിസ്റ്റ് പ്രവണതയുടെ ഉദാഹരണമാണ് ഇത്. അട്ടപ്പാടിയിലെ മധുവിനെ ഇവര്‍ മാവോയിസ്റ്റാക്കും. അല്ലെങ്കില്‍ രാജ്യദ്രോഹിയാക്കും. അതാണ് ഇന്നത്തെ പ്രവണത. -ജോയ് മാത്യു പ്രതികരിക്കുന്നു.
ഇന്നലെ വൈകീട്ടാണ് അട്ടപ്പാടി അഗളിയിലെ കടുക് മണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വനത്തിനുള്ളിലെ ഗുഹയില്‍ നിന്നും പിടികൂടിയ ശേഷമായിരുന്നു മധുവിനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ടിരുന്നു.
പൊലീസില്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് മധുവിന് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. വനത്തിനുള്ളില്‍ താമസിക്കുന്ന മധു ഭക്ഷണസാധനങ്ങള്‍ കഴിഞ്ഞാലാണ് നാട്ടിലേക്കിറങ്ങാറെന്ന് ഊരുനിവാസികള്‍ പറയുന്നു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഊരുനിവാസികള്‍ പറയുന്നു. 15 വര്‍ഷമായി ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിലാണ് കുറുംബ വിഭാഗത്തില്‍പ്പെട്ട മധു താമസിക്കുന്നത്.
Leave a Comment