വി.പി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.ഒടുവില്‍ ക്യാപ്റ്റന്‍ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്.ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെ നീളം ജയസൂര്യയെയല്ല, വി.പി.സത്യന്‍ എന്ന കളിക്കാരനെയേ നമ്മള്‍ കാണുന്നുള്ളൂ എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
അറിവുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകള്‍ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാല്‍ മാത്രം മതി.
‘ക്യാപ്റ്റനി’ലൂടെ പ്രജീഷ് സെന്‍ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകര്‍ പലര്‍ക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.
വി.പി.സത്യന്‍ മലയാളിക്ക് അപരിചിതനല്ല. പക്ഷേ ‘ക്യാപ്റ്റന്‍’ എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.
ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെ നീളം ജയസൂര്യയെയല്ല, വി.പി.സത്യന്‍ എന്ന കളിക്കാരനെയേ നമ്മള്‍ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താന്‍ മികച്ച നടന്മാരുടെ നിരയില്‍ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിത്താരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.
ക്യാപ്റ്റന്റെ ശില്പികള്‍ക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!
Leave a Comment