അങ്കമാലി: സീറോ മലബാര്‍ സഭാ അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. ആര്‍ച്ച് ഡയോസിഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയത്.
വായ് മൂടിക്കെട്ടി എത്തിയ പ്രതിഷേധക്കാരുടെ കൈയ്യില്‍ കര്‍ദ്ദിനാളിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കണമെന്നും കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന ഹര്‍ജികളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിഷേധക്കാര്‍ വാദിച്ചു.സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നുമായിരുന്നു മാര്‍ ആലഞ്ചേരി കോടതിയില്‍ നല്‍കിയ വിശദീകരണം.
Leave a Comment