ഷുഹൈബ് കൊലക്കേസില്‍ സി.പി.എംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് കൊലക്കേസില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയത്. ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, പാര്‍ട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പുനല്‍കി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ആകാശ് മൊഴി നല്‍കി.

അടിച്ചാല്‍ പോരേ എന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു. ആക്രമിച്ചതിന് പിന്നാലെ താനും റിബിനും നാട്ടിലേക്ക് പോയി. കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് ആയുധം കൊണ്ടുപോയത്. ഇത് എവിടെയാണെന്ന് അറിയില്ല. ഷുഹൈബിന്റെ മരണം ഉറപ്പായപ്പോഴാണ് താന്‍ ഒളിവില്‍ പോയതെന്നും ആകാശ് പൊലീസില്‍ മൊഴി നല്‍കി.

pathram desk 2:
Related Post
Leave a Comment