വിവാദങ്ങള്‍ക്ക് വിട, എസ് ദുര്‍ഗ തിയേറ്ററുകളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന് അകത്തും പുറത്തും നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. സനല്‍കുമാര്‍ നല്‍കിയ അപേക്ഷയില്‍ സെന്‍സര്‍ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.കര്‍ശന ഉപാധികളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്ന അക്ഷരത്തിനുശേഷം മൂന്നു തവണ ഇംഗ്ലീഷിലെ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുത് എന്നു പറഞ്ഞാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.വ്യക്തമായ കാരണം കാണിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment