ന്യൂഡല്‍ഹി: അധ്യാപികയെയും സ്വന്തം സഹപാഠിയായ മകളെയും പീഡിപ്പിക്കുമെന്ന ഭീഷണിയുമായി ഏഴാം ക്ലാസുകാരന്. ഡല്‍ഹി ഗുരുഗ്രാമിലെ പ്രമുഖ പബ്ലിക് സ്കൂളിലാണ് വിവാദസംഭവം അരങ്ങേറിയത്. സമൂഹമാധ്യമത്തിലൂടെയായിരിന്നു വിദ്യാര്‍ത്ഥിയുടെ പീഡന ഭീഷണി.
അധ്യാപികയുടെ മകളും വിദ്യാര്‍ഥിയും ഒരേ ക്ലാസിലാണ് പഠിക്കന്നത്. ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തന്നോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് വരണമെന്നും ലൈംഗികബന്ധത്തിന് ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് അധ്യാപികയ്ക്ക് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ ആഴ്ചയാണ് രണ്ടു സംഭവങ്ങളും സ്കൂളില്‍ നടന്നത്.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിന് ശേഷവും അധ്യാപിക സ്കൂളിലെത്തുന്നുണ്ടെങ്കിലും അവരുടെ മകളും മറ്റ് വിദ്യാര്‍ഥികളും ഇതുവരെ സ്കൂളില്‍ വരാന്‍ തുടങ്ങിയിട്ടില്ല.
സംഭവത്തിനുശേഷം സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍ അധികൃതര്‍.
Leave a Comment