വേലൈക്കാരന്‍ സിനിമ കണ്ടതോടെ ജൂഡ് ആന്റണിക്ക് ഉണ്ടായ സംശയം…! രാജ്യത്തെ ഓരോ പൗരന്മാരെയും ബാധിക്കുന്ന കാര്യം….

പച്ചക്കറികളിലെയും ഭക്ഷണ പദാര്‍ഥകങ്ങളിലെയും വിഷാംശം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം ഏവര്‍ക്കും അറിയാം. ഇതിനെതിരേ എന്തെങ്കിലും നടപടിയെടുക്കാന്‍ ഇവിടത്തെ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ടോ..? ഇക്കാര്യത്തെ കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം….

ഇന്നലെ വെലൈക്കാരന്‍ സിനിമ കണ്ടപ്പോള്‍ തോന്നിയ ആശയമാണ്.
നമ്മള്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തില്‍ മായമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ മിക്കയിടത്തും ഉപകരണങ്ങളുണ്ട്.
നമ്മള്‍ ഉപയോഗിക്കുന്ന പണം വ്യാജമാണോ എന്നറിയാന്‍ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉപകരങ്ങളുണ്ട്. എന്തിനു വണ്ടിയില്‍ നിന്നു വരുന്ന പുക വരെ ടെസ്റ്റ് ചെയ്യാന്‍ മുട്ടിനു മുട്ടിനു സ്ഥാപനങ്ങളുണ്ട്.
എന്റെ ചോദ്യം ഇതാണ് എന്ത് കൊണ്ട് നമ്മള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ഉപകരങ്ങള്‍ സര്‍വസാധാരണമല്ല?
എല്ലാ പഞ്ചായത്തിലും അത്തരത്തില്‍ ഓരോ ഉപകരണങ്ങള്‍ വച്ചാല്‍ ,ആര്‍ക്കും അത് ടെസ്റ്റ് ചെയ്യാം എന്ന് വന്നാല്‍ പച്ചക്കറിയും, മത്സ്യവും,മാംസവും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന നിര്‍മാതാക്കള്‍ക്ക് അതില്‍ മായം അല്ലെങ്കില്‍ വിഷം കലര്‍ത്താന്‍ ഒരല്പം പേടി തോന്നും. ഇത്തരത്തില്‍ ഒരാവശ്യം ഒരു മാസ് ഹര്‍ജി വഴി കോടതിയില്‍ പോയാലോ എന്നൊരാലോചന. സമ ചിന്താഗതിക്കാര്‍ക്ക് സ്വാഗതം.

pathram:
Leave a Comment