നീരാളിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ജമ്മോളജിസ്റ്റായി!!! കഥാപാത്രത്തിന്റെ പേര് സണ്ണി…

രത്‌നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ്. അജോയ് വര്‍മ്മാചിത്രം നീരാളിയില്‍ അത്തരമൊരു ജമ്മോളജിസ്റ്റിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സണ്ണിയെന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മേന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിയ മൊയ്തു ആണ് മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയില്‍ മുംബൈയില്‍ അവസാനിച്ചു. ജൂണ്‍ 15 ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന റിലീസ് ഡേറ്റ്. സ്റ്റീഫന്‍ ദേവസി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷമാണു സ്റ്റീഫന്‍ ഒരു ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മുന്‍പ് ചെയ്തത് മോഹന്‍ലാലിന്റെ തന്നെ ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രമാണ്.

pathram desk 1:
Related Post
Leave a Comment