തൃശൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍!!! സംഭവത്തില്‍ വന്‍ ദുരൂഹത

തൃശൂര്‍: കുന്ദംകുളം ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചൂണ്ടല്‍ ഐസ് പ്ലാന്റിന് പിറക് വശത്തുള്ള വയലിലാണ് യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മൃതദേഹം കണ്ടത്തിയത്. മൃതദേഹം കണ്ടയുടന്‍ പരിസവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് അധികം പഴക്കമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം രാത്രിയിലോ മറ്റോ ആയിരിക്കാം സംഭവം നടന്നതെന്നാണ് നിഗമനം. തലയും നെഞ്ചും ചേര്‍ന്ന ഭാഗം ഒരു സ്ഥലത്തും കാലുകള്‍ മറ്റൊരു സ്ഥലത്തുമായാണ് കിടന്നിരുന്നത്.കാലുകള്‍ കിടന്നിരുന്ന ഭാഗത്ത് പുല്ലിന് തീപിടിച്ചിട്ടുണ്ട്. തീപിടിച്ച സ്ഥലത്ത് നിന്ന് പത്ത് മീറ്റര്‍ അകലെയാണ് ഉടലിന്റെ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വിദഗ്ദ്ധ സംഘമെത്തി മൃതദേഹം പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. അതുവരെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്. സ്ഥലത്തേക്ക് നാട്ടുകാര്‍ കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയും പോലീസ് ഏറ്റെടുത്തിട്ടുണ്ട്

pathram desk 1:
Related Post
Leave a Comment